എന്താണ് ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നതിൻറെ ചെലവ് ??
ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ബിസിനസ്സ് ഡെവലപ്പ് ചെയ്യുമ്പോഴുള്ള ചെലവുകളെപ്പറ്റി പലർക്കും സംശയങ്ങളുണ്ടാകും. ചിലർ ഇത് വളരെ ചെലവ് കൂടിയ മാർക്കറ്റിങ് രീതിയാണ് എന്ന് ചില ധാരണയിൽ എത്തിച്ചേരാറുമുണ്ട്. എന്നാൽ, എങ്ങനെയാണ് ഡിജിറ്റൽ മാർക്കറ്റിങ് ചെലവുകൾ കൈകാര്യം ചെയ്യേണ്ടത്. അല്ലെങ്കിൽ നമ്മൾ കൈകാര്യം ചെയ്യുന്ന ഈ പണം കൊണ്ട് നമുക്ക് ലഭിക്കുന്ന സേവനങ്ങൾ / ബിസിനസ്സ് ഡെവെലപ്മെന്റ്സ് എന്തൊക്കെയാണ്..?? ഏറ്റവും മികച്ച രീതിയിൽ എങ്ങനെ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ബിസിനസ് വളർച്ച കൊണ്ടുവരാം ??
നമുക്ക് നോക്കാം..
ഫേസ്ബുക്, ഇൻസ്റ്റഗ്രാം, LinkedIn തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ മാർക്കറ്റിങ് Comparison ആണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്.
ഇവിടെ നമ്മൾ ഉദാഹരണമായി എടുക്കുന്നത് ഒരു ട്രാവൽ &ടൂറിസം ഏജൻസിയുടെ ബിസിനസ് ഡെവെലപ്മെന്റിനു വേണ്ടി എങ്ങനെ ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കാം എന്നുള്ളതാണ്..
(Products/ Services അനുസരിച്ചു ലീഡ് എണ്ണം, ചിലവ് തുടങ്ങിയവ വ്യത്യാസപ്പെടും)
സാധാരണയായി, Travel & Tourism Ads ൻറെ ഒരു ലീഡിന്റെ ശരാശരി ചെലവ് ഏകദേശം ₹40 – ₹60 ആണ്.
ഒരു ട്രാവൽ ഏജൻസിക്ക് കേരളത്തിൽ നിന്ന് Quality ലീഡുകൾ നേടാൻ, ദിവസവും കുറഞ്ഞത് ₹400 മുതൽ ₹500 വരെ ചെലവാക്കേണ്ടി വരും. ഇത് പ്രതിമാസം ഏകദേശം ₹12,000 മുതൽ ₹15,000 വരെ വരും. ഈ ബജറ്റ് ഉപയോഗിച്ച്, നിങ്ങൾക്ക് ദിവസവും 1 മുതൽ 10 വരെ സാധാരണ ലീഡുകൾ നേടാൻ കഴിയും. പിന്നീട് ഈ ലഭിച്ച ലീഡുകൾ follow -up ചെയ്തു വരുമ്പോൾ ക്വാളിറ്റി ലീഡ് ആയി മാറാൻ സാധ്യതയുള്ളത് 1 മുതൽ 3 വരെ ലീഡുകളാണ്. (പരമാവധി Lead Conversion Rate – 20 -25%). ലീഡ് ലഭിക്കുന്നത് നിങ്ങളുടെ പരസ്യങ്ങളുടെ Quality, Audience Targeting, നിങ്ങളുടെ മറ്റു കോംമ്പറ്റീറ്റേഴ്സിന്റെ പരസ്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു മാസത്തിൽ ശരാശരി 90000 -100000 ആൾക്കാരെ ഈ Ad കാണിക്കുന്നതിനും കഴിയും.
ഡിജിറ്റൽ മാർക്കറ്റിംഗ് ചെലവുകളെക്കുറിച്ച് പലർക്കും സംശയങ്ങളുണ്ട്. സാധാരണയായി, രണ്ട് വിഭാഗങ്ങളിലായിട്ടാണ് ചാർജുകൾ ഈടാക്കുന്നത് :
- പരസ്യ ചെലവ് (Ad Spend): മെറ്റ (Facebook, Instagram), LinkedIn പോലുള്ള പ്ലാറ്റ്ഫോംകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഈ പ്ലാറ്റുഫോമുകൾക്ക് നേരിട്ട് നൽകുന്ന തുക. (മുകളിൽ പറഞ്ഞ ₹400 – ₹500 ഈ പ്ലാറ്റുഫോമുകൾക്കാണ് ദിവസവും നൽകുന്നത് )
- സേവന ഫീസ് (Service Charges): പരസ്യ ക്രിയേറ്റീവുകൾ രൂപകൽപ്പന ചെയ്യുന്നതിനും ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിനും Digital Marketing Company ഈടാക്കുന്ന തുക.
ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികൾ ക്ലയന്റുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ (Facebook, Instagram, LinkedIn etc.) മികച്ച ക്വാളിറ്റി പോസ്റ്റുകൾ, റീലുകൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്നതിന് മുൻഗണന നൽകുന്നു. ഇത് ക്ലയന്റിന്റെ സേവനങ്ങളെപ്പറ്റി ഉപഭോക്താക്കളിൽ വ്യക്തത ഉണ്ടാകുന്നതിന് സഹായിക്കുന്നു.
താഴെ പറയുന്ന കണക്കുകൾ ഒരു മാസത്തിൽ ഏറ്റവും മികച്ച റിസൽട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.
- പരസ്യ ചെലവ് (Meta & LinkedIn ): ₹20,000
- മാനേജ്മെന്റ് ഫീസ് (Ad സ്ട്രാറ്റജി, Ad Co Ordination, Social Media Posts Creation, Ad ഓപ്റ്റിമൈസേഷൻ): ₹25,000
- മൊത്തം 1 മാസ ചെലവ്: ₹45,000
ലീഡ് ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ:
- ശ്രദ്ധാപൂർവമായ ഓഡിയൻസ് ടാർഗറ്റിംഗ്: നിങ്ങളുടെ സേവനങ്ങളിൽ താൽപ്പര്യമുള്ള ആൾക്കാർ – അവരുടെ പ്രായം, സ്ഥലം, താൽപ്പര്യങ്ങൾ എന്നിവയുള്ള ആളുകളെ ലക്ഷ്യമിടുക.
- ആകർഷകമായ പരസ്യ ക്രിയേറ്റീവുകൾ: വ്യക്തമായ Captions, ആകർഷകമായ Designs തുടങ്ങിയവ ഉപയോഗിച്ച് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക.
- ലാൻഡിംഗ് പേജ് ഓപ്റ്റിമൈസേഷൻ: വേഗത്തിലുള്ള ലോഡിംഗ് സമയവും മൊബൈൽ സൗഹൃദമായ ഡിസൈനും ഉറപ്പാക്കുക, ഇത് കസ്റ്റമേഴ്സ് ലീഡ് കൂടുതൽ എളുപ്പത്തിൽ ലഭിക്കുവാൻ സഹായിക്കുന്നു.
- A /B ടെസ്റ്റിംഗ് ഉപയോഗിച്ചു Ad Performance വിലയിരുത്തുക: ഏറ്റവും മികച്ച Results നൽകുന്ന Ads നോക്കി ബജറ്റ് അവിടെ കൂടുതൽ ചിലവാക്കുകയും മികച്ച ലീഡുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക.
Real Time Advertisement ട്രെൻഡുകളും Ad പെർഫോമൻസും അടിസ്ഥാനപ്പെടുത്തി, ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പെയിനുകൾ മെച്ചപ്പെടുത്താൻ കഴിയും. ഈ രീതിയിൽ, ബജറ്റ് ഫലപ്രദമായി ഉപയോഗിച്ച് ഗുണമേന്മയുള്ള ലീഡുകളും ക്ലയിന്റ് ന് മികച്ച Brand Awarenessഉം നേടാൻ കഴിയും. അതോടൊപ്പം ബിസിനസ് വളർച്ച വളരെ വേഗത്തിലാക്കാനും കഴിയും.
Keywords – Digital marketing cost, Ad spend, High-quality leads, Audience targeting, Ad creatives, Landing page optimization, Campaign optimization, Brand visibility, Lead conversion rate, Advertising budget.